കൂട്ടിക്കലിന് കൈത്താങ്ങായി കോരുത്തോട് സിഡിഎസ്
സ്വന്തം ലേഖകൻ
മുണ്ടക്കയം: കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിന് കൈത്താങ്ങായി കോരുത്തോട് പഞ്ചായത്തിലെ സിഡിഎസ്.
വീടിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് അധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് നിര്‍മാണത്തിനായി കോരുത്തോട് പഞ്ചായത്തിലെ 13 വാര്‍ഡുകളിലെ 2600 കുടുംബശ്രീ അംഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷം രൂപ സമാഹരിക്കുകയും ആദ്യപടിയായി വീട് വയ്ക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിനും കൂട്ടിക്കല്‍ പഞ്ചായത്ത് ഭരണസമിതിക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ നിന്നു പേരു നിര്‍ദേശിച്ച വ്യക്തിക്കാണ് ഇവര്‍ വീട് നിര്‍മിച്ചു നല്‍കുന്നത്.
എത്രയും വേഗം വീട് നിര്‍മിച്ച് താക്കോല്‍ദാനം നടത്തുക എന്നതാണ് ലക്ഷ്യമെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കുടുംബശ്രീ അംഗങ്ങളെ അഭിനന്ദിക്കുന്നതായും സിഡിഎസ് ചെയര്‍പേഴ്സണ്‍ അനീഷ ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗിരിജാ സുശീലന്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ അജിത് ഓമനക്കുട്ടന് എന്നിവര്‍ അറിയിച്ചു.