play-sharp-fill
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു: ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു: ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ, ഓറഞ്ച് അലര്‍ട്ടോ ഇല്ല.

എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷത്തിന് മുന്നോടിയായി തുടങ്ങിയ മഴ ആറ് ദിവസമായി തുടരുകയാണ്. മഴക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ സഹായം തേടാം. നമ്പർ 8078548538.