play-sharp-fill
ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്നവരെ മതപരിവര്‍ത്തനം നടത്തിയ കേസില്‍ മാനന്തവാടി സ്വദേശികളായ ദമ്പതികൾ പിടിയില്‍

ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്നവരെ മതപരിവര്‍ത്തനം നടത്തിയ കേസില്‍ മാനന്തവാടി സ്വദേശികളായ ദമ്പതികൾ പിടിയില്‍

സ്വന്തം ലേഖകൻ
മടിക്കേരി: മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്നവരെ മതപരിവര്‍ത്തനം നടത്തിയ കേസില്‍ പിടിയില്‍.

കുര്യച്ചന്‍, സെല്‍വി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി കോളനിയില്‍ എത്തിയത്.

തുടര്‍ന്ന് ആദിവാസി വിഭാഗക്കാരനായ പണിയറവര മുത്തയേയും കുടുംബത്തെയും വീട്ടില്‍ സന്ദര്‍ശിച്ച്‌ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഹൈന്ദവ സംഘടനകളാണ് കുട്ട പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയില്‍ മതപരിവര്‍ത്തനം നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമമായ സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.