സൈമണ്ട്സ് മരിച്ചത് അപകടം നടന്ന കാറിനുള്ളില്‍ ഏറെനേരം കുടുങ്ങിക്കിടന്നതിനാൽ; ആളെ ആദ്യം മനസിലായില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍; അപകടം നടന്നത് എങ്ങനെയെന്നതിൽ വ്യക്തതയില്ല
സ്വന്തം ലേഖകൻ
മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിടപറഞ്ഞ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ മരണം അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ആള്‍.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലാണ് സൈമണ്ട്‌സിന് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട സൈമണ്ട്‌സിനെ ആദ്യമായി കണ്ടതും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചതും ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിയായ വൈലോണ്‍ ടൗണ്‍സണായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്‌സാണെന്ന് ടൗണ്‍സണിന് ആദ്യം മനസ്സിലായിരുന്നില്ല. സൈമണ്ട്‌സ് കാറിനുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കാറില്‍ നിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ടൗണ്‍സണ്‍ പറഞ്ഞു.
ടൗണ്‍സണ്‍ വിളിച്ചയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.