കനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിൽ മണ്ണിടിച്ചില്‍; സംരക്ഷണ ഭിത്തി തകര്‍ന്നു
സ്വന്തം ലേഖിക
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം റബര്‍ ബോര്‍ഡിന് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിച്ചില്‍.
പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും തകര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴ ശക്തമായതാണ് മണ്‍ക്കെട്ട് ഇടിയാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും വാര്‍ത്ത് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് തീരുമാനം.
തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിസരത്ത് ഉണ്ടാകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
Third Eye News Live
0