video
play-sharp-fill
കോട്ടയം തിരുവാർപ്പിൽ കൊയ്ത് പാടത്ത് കൂട്ടിയിട്ട നെല്ല് കണ്ണീർക്കാഴ്ചയായി; നെല്ല് സംഭരിക്കാമെന്നേറ്റവർ തിരിഞ്ഞ് നോക്കാതായതോടെ കർഷകരുടെ കഷ്ടപ്പാടിന്റെ ഫലം മഴയും വെയിലുമേറ്റ് കിടക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു; തിരിഞ്ഞ് നോക്കാതെ അധികൃതർ

കോട്ടയം തിരുവാർപ്പിൽ കൊയ്ത് പാടത്ത് കൂട്ടിയിട്ട നെല്ല് കണ്ണീർക്കാഴ്ചയായി; നെല്ല് സംഭരിക്കാമെന്നേറ്റവർ തിരിഞ്ഞ് നോക്കാതായതോടെ കർഷകരുടെ കഷ്ടപ്പാടിന്റെ ഫലം മഴയും വെയിലുമേറ്റ് കിടക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു; തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാർപ്പ് ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ല് വെയിലും മഴയുമേറ്റ് നശിക്കുന്നു.

നെല്ല് സംഭരിക്കാമെന്നേറ്റവർ ഏറ്റെടുക്കാത്തതിനാൽ200 ഏക്കറിൽ കൃഷി ചെയ്ത 2500 കിന്റലിലധികം നെല്ലാണ് പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്.
തൊഴിലാളികളെ ലഭിക്കാനില്ലെന്നും, നെല്ലിന് കിഴിവ് കൂട്ടാനാണെന്നുമൊക്കെ പറഞ്ഞാണ് എടുക്കാൻ വൈകുന്നത്. മഴ ശക്തമായതോടെ നെല്ലിന്റെ കാര്യത്തിൽ എന്ത് ചെയ്യുമെന്നറിയാതെ കഷ്ടത്തിലായിരിക്കുകയാണ് കർഷകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരെല്ലാം തന്നെ ബാങ്കുകളിൽ നിന്നും മറ്റും ലോണുകൾ എടുത്താണ് കൃഷി ഇറക്കിയത്. ഏക്കറിന് അമ്പതിനായിരത്തിലധികം ചെലവ് കർഷകർക്കുണ്ട്.

സപ്ലൈക്കോ നെല്ല് സംഭരിക്കാമെന്നേറ്റിട്ടുണ്ടായിരുന്നതിനാൽ അവിടെയും പഞ്ചായത്ത് മെമ്പറോടും കളക്ടറേയും കണ്ട് പരാതി നല്കിയിട്ടുണ്ട്. എന്നാൽ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.

മഴ ശക്തമായതോടെ പാടത്ത് വെള്ളം കയറി നിരവധി കർഷകരുടെ ജീവിതം ദുരിതത്തിലായി.

പതിനഞ്ച് ദിവസത്തിലധികമായി പാടത്ത് കിടക്കുന്ന നെല്ല് കൊയ്തെടുത്തതിന് പിന്നിൽ എഴുപതിലധികം കുടുംബങ്ങളുടെ കഷ്ടപാടുണ്ട്. അധികൃതർ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നാണ് കർഷകരുടെ പ്രാർത്ഥന