play-sharp-fill
ഡൽഹിയില്‍ മെട്രോസ്റ്റേഷനു സമീപം മൂന്നു നില കെട്ടിടത്തിൽ തീപിടിത്തം; 26 മരണം; എഴുപതോളം ആളുകളെ രക്ഷപ്പെടുത്തി;  നാല്പതിലധികം ആളുകൾക്ക് പരിക്ക്; മരണസംഖ്യ ഇനിയും കൂടുമെന്ന് സൂചന

ഡൽഹിയില്‍ മെട്രോസ്റ്റേഷനു സമീപം മൂന്നു നില കെട്ടിടത്തിൽ തീപിടിത്തം; 26 മരണം; എഴുപതോളം ആളുകളെ രക്ഷപ്പെടുത്തി; നാല്പതിലധികം ആളുകൾക്ക് പരിക്ക്; മരണസംഖ്യ ഇനിയും കൂടുമെന്ന് സൂചന

സ്വന്തം ലേഖകൻ

ഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിലെ മൂന്നു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 മരണം. മുപ്പതിലേറെപ്പേർക്ക് സാരമായി പൊള്ളലേറ്റു. ഒരു നില ഇനിയും തിരയാനുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്.


ഇതുവരെ അറുപതിലേറെ പേരെയാണു രക്ഷപെടുത്തിയത്. കെട്ടിടം പൂർണമായി കത്തിനശിച്ചതായി അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. കമ്പനികൾക്ക് ഓഫിസ് സ്ഥാപിക്കാൻ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം തീ പിടിച്ചതിനെ തുടർന്ന് നിരവധിയാളുകൾ ചാടി രക്ഷപെട്ടതായും ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ​ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായം നൽകും. അപകടത്തിൽ പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.