play-sharp-fill
അമ്പലകള്ളൻ നമ്പൂതിരി ,  പൂജാ കര്‍മ്മങ്ങളിലും അഗ്രഗണ്യന്‍, മോഷണം നടത്തുന്നത് പ്രത്യേക സന്തോഷം നുകരാന്‍, കവര്‍ച്ചയും താമസവും ഒറ്റയ്ക്ക്;ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കോട്ടയം കുമാരനല്ലൂര്‍  സ്വദേശിയായ മുന്‍ പൂജാരി അറസ്റ്റില്‍

അമ്പലകള്ളൻ നമ്പൂതിരി , പൂജാ കര്‍മ്മങ്ങളിലും അഗ്രഗണ്യന്‍, മോഷണം നടത്തുന്നത് പ്രത്യേക സന്തോഷം നുകരാന്‍, കവര്‍ച്ചയും താമസവും ഒറ്റയ്ക്ക്;ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ മുന്‍ പൂജാരി അറസ്റ്റില്‍

സ്വന്തം ലേഖിക

കൊട്ടാരക്കര: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന മുന്‍ പൂജാരി അറസ്റ്റില്‍. കൊട്ടാരക്കര വെട്ടിക്കവലയില്‍ താമസമാക്കിയിരുന്ന കോട്ടയം കുമാരനല്ലൂര്‍ വടക്കേക്കര മഠത്തില്‍ സജിത്തിനെയാണ് (36) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര സ്റ്റേഷന്‍ പരിധിയിലെ കണ്ണങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂര്‍ക്കാവ് ശ്രീകൃഷ്ണ ക്ഷേത്രം, ഇരണൂര്‍ ശ്രീദുര്‍ഗാദേവീക്ഷേത്രം എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്.


ക്ഷേത്രങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. വിരലടയാളങ്ങളും സജിത്തിന്റേതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊട്ടാരക്കര സദാനന്തപുരം ആശ്രമ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂയപ്പള്ളി കരിങ്ങന്നൂര്‍ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂര്‍ തിരു ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ സജിത്ത് പിടിയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 30ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം മോഷണത്തില്‍ സജീവമാവുകയായിരുന്നു.

കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണ്‍, എസ്.ഐമാരായ ദീപു, ജി.രാജീവ്, കെ.ജോണ്‍സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.