play-sharp-fill
പത്തൊൻപത് കോടിയിലധികം മുടക്കി ടാർ ചെയ്ത ഈരാറ്റുപേട്ട – വാഗമൺ റോഡ് ; ഒറ്റ മഴയിൽ തകർന്നു തരിപ്പണമായി; ഉത്തരവാദികളായവർ മൗനത്തിൽ

പത്തൊൻപത് കോടിയിലധികം മുടക്കി ടാർ ചെയ്ത ഈരാറ്റുപേട്ട – വാഗമൺ റോഡ് ; ഒറ്റ മഴയിൽ തകർന്നു തരിപ്പണമായി; ഉത്തരവാദികളായവർ മൗനത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: 19.90 കോടി രൂപ മുടക്കി ടാർ ചെയ്ത ഈരാറ്റുപേട്ട – വാഗമൺ റോഡ് ഒറ്റ മഴയിൽ തകർന്നു തരിപ്പണമായി.


കോടികൾ മുടക്കിയ റോഡിൻ്റെ പണി തുടങ്ങിയപ്പോഴേ, നിലവാരവും, കട്ടിയും കുറഞ്ഞ ടാറിങ്ങാണ് നടത്തുന്നത് എന്ന ഗുരുതര വിഷയം ചൂണ്ടിക്കാട്ടി നിരവധി ആളുകൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലങ്ങളായി തകര്‍ന്നു കിടന്ന ഒരു വഴി മാത്രമല്ല ഇത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള വഴി. അത് നന്നാക്കിയ രീതിയിലേക്കുള്ള വഴിയിലേക്കാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

ഇതുവരെ റോഡ് എന്നതിനേക്കാള്‍ ഓഫ് റോഡ് എന്ന നിലയിലായിരുന്നു റൈഡേഴ്സ് ഈ വഴി തെരഞ്ഞെടുത്തിരുന്നതെന്ന് പറയാം. കാരണം അതേ പോലെ മോശമായ വഴി. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, കേരളത്തിന്റെ കൊടൈക്കനാല്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാലാവസ്ഥയുള്ള ഇവിടേക്ക് എത്തുന്നവര്‍ ഏറെയാണ്. പച്ച പുതച്ച മുട്ടക്കുന്നുകളും വളരെ സ്വീകാര്യമായ കാലാവസ്ഥയുമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

2017ല്‍ 67 കോടി രൂപ ഈ വഴിയ്ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു. അതിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചപ്പോള്‍ ഒരുപാട് തടസങ്ങള്‍ എത്തി. രാഷ്ടീയപരമായും അല്ലാതെയും. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 19 കോടി രൂപ മിച്ചം അനുവദിക്കുകയും ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു. പക്ഷേ ജോലി ആരംഭിക്കാന്‍ വൈകി.

ഇടുക്കി -കോട്ടയം അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 25 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ മണ്ണിലേക്ക് എത്തണമെങ്കില്‍ ഇനിയും പാത ദുര്‍ഘടമാകും. തൊടുപുഴയില്‍ നിന്നും 36 കിലോമീറ്ററും പാലായില്‍ നിന്നും 37 കിലോമീറ്ററും കുമിളിയില്‍ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയില്‍ നിന്നും 40 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ള ദൂരം.

ഉത്തരവാദിത്വമുള്ള ഭരണാധികാരികളെ കരാറുകാര്‍ക്ക് ഭയമില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കും. കരാറുകാരുടെ തോളില്‍ കൈയ്യിട്ട് നടന്നാല്‍ സംഭവിക്കുന്നതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

ഒരേയൊരു മഴയിൽ ഇങ്ങനെയാണ് അവസ്ഥയെങ്കിൽ മഴക്കാലം കഴിയുമ്പൊ ഈ റോഡിൻ്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.