play-sharp-fill
പഴയ പോലെയല്ല ഇനി മുതല്‍ മീനുകള്‍ക്ക് തീറ്റ കൊടുത്ത് മുടിയും; മീന്‍ വളര്‍ത്താന്‍ ഇറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;മത്സ്യ കൃഷിക്കാർക്ക് ഇരുട്ടടിയായി മീൻ തീറ്റ വില വർധന

പഴയ പോലെയല്ല ഇനി മുതല്‍ മീനുകള്‍ക്ക് തീറ്റ കൊടുത്ത് മുടിയും; മീന്‍ വളര്‍ത്താന്‍ ഇറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;മത്സ്യ കൃഷിക്കാർക്ക് ഇരുട്ടടിയായി മീൻ തീറ്റ വില വർധന


സ്വന്തം ലേഖിക

കോട്ടയം: കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ജോലി നഷ്ടപ്പെട്ടതുമൂലം പകരം ജീവിതമാര്‍ഗമെന്ന നിലയിലും നിരവധി പേരാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്.എന്നാല്‍, ആ മേഖലയിലും ഇരുട്ടടിയായി മീന്‍ തീറ്റ വിലവര്‍ധന.


നാളുകളായി വിലയില്‍ മാറ്റമില്ലാതിരുന്ന മീന്‍ തീറ്റയ്ക്ക് ഒരുമാസം മുന്‍പാണ് വിലവര്‍ദ്ധനവ് ഉണ്ടായത്. എന്നാല്‍ വളര്‍ത്തു മത്സ്യയുടെ വിലയില്‍ മാറ്റമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വലിയ തോതില്‍ മല്‍സ്യകൃഷി ചെയ്യുന്ന കര്‍ഷകരെയാണ് തീറ്റ വില പ്രതികൂലമായി ബാധിച്ചത്. ഉയര്‍ന്ന വില നല്‍കി തീറ്റ വാങ്ങി നല്‍കുന്നുണ്ടെങ്കിലും കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രോവല്‍, സി.പി എന്നിവയാണ് പ്രധാന തീറ്റകള്‍. വലുപ്പം അനുസരിച്ചാണ് തീറ്റയുടെ വില. ഗ്രോവല്‍ 40 കിലോയുടെ ഒരു ചാക്കിന് നിലവില്‍ വില 1520 രൂപയാണ്. 4.എം.എം ആണ് ഇതിന്റെ സൈസ്. സി.പി ഒരു ചാക്കിന് 1870 രൂപയും. പായ്ക്കറ്റ് തീറ്റകള്‍ക്ക് 30 രൂപയാണ്. ഗ്രോവല്‍ 4.എം.എം ഒരു കിലോയുടെ വില 46 രൂപ, 3.എം.എം 52 രൂപ, 2.5 എം.എം 55 രൂപ, 1.8 എം.എം 68 രൂപ, 1.2 എം.എം 72 രൂപ എന്നിങ്ങനെയാണ് വില. ഇതില്‍ 3.എം.എം, 2.5 എം.എം, 4 എം.എം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. സി.പി ഇനത്തില്‍പ്പെട്ട തീറ്റയ്ക്ക് 4 എം.എം 55 രൂപയാണ് .

തായ്‌ലന്‍ഡ് കമ്ബനികളുടെ തീറ്റ ആന്ധ്രയില്‍ നിന്നാണ് കേരളത്തില്‍ കൊണ്ടുവരുന്നത്. ഇന്ധനവിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് തീറ്റ വിലയിലെ മാറ്റത്തിനും കാരണം. കോയമ്ബത്തൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കോഴിവേസ്റ്റ് നല്‍കിയുള്ള മത്സ്യകൃഷി വ്യാപകമായതിനാലും മത്സ്യ കൃഷി നഷ്ടമായതിനാലും, തീറ്റ വാങ്ങുന്നവരും കുറവാണ്.

ബയോഫ്ളോക്ക് കൃഷി വ്യാപകമായുള്ള കണ്ണൂര്‍, വയനാട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് കോട്ടയത്ത് നിന്നും തീറ്റകള്‍ കയറ്റി അയയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മത്സ്യക്കുഞ്ഞുങ്ങളെ നല്‍കുന്നതല്ലാതെ, സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. കര്‍ഷകരെ സംരക്ഷിക്കേണ്ട മത്സ്യഫെഡ്, അവരുടെ ഫാമില്‍ ഉല്പാദിപ്പിക്കുന്ന മത്സ്യങ്ങളെ മാത്രമാണ് വില്‍ക്കുന്നത്