play-sharp-fill
പൊലീസിന്‌ അഭിമാന തിളക്കം; കോട്ടയം പൊലീസ് സേനാംഗമായ ഷിബു  ഏഷ്യന്‍ ഗെയിംസ്‌ ഡ്രാഗണ്‍ ബോട്ട്‌ ചാമ്പ്യൻഷിപ്പിന്‌ ചൈനയിലേക്ക്‌

പൊലീസിന്‌ അഭിമാന തിളക്കം; കോട്ടയം പൊലീസ് സേനാംഗമായ ഷിബു ഏഷ്യന്‍ ഗെയിംസ്‌ ഡ്രാഗണ്‍ ബോട്ട്‌ ചാമ്പ്യൻഷിപ്പിന്‌ ചൈനയിലേക്ക്‌

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പൊലീസ് സേനാംഗമായ സിവില്‍ പൊലീസ് ഓഫീസര്‍ ഷിബു ചൈനയില്‍ നടക്കുന്ന ഒന്‍പതാമത്‌ ഏഷ്യന്‍ ഗെയിംസ്‌ ഡ്രാഗണ്‍ ചാമ്ബ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു.

ആലപ്പുഴയില്‍ നടന്ന യോഗ്യതാ മത്സരത്തിലൂടെയാണു ഷിബു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള കടമ്ബ കടന്നത്‌.ദേശീയ ഡ്രാഗണ്‍ ബോട്ട്‌ റെയ്‌സിലും നെഹ്‌റു ട്രോഫിയിലും ഷിബു കേരളാ പോലീസ്‌ ടീമിനു വേണ്ടി മത്സരിച്ചിട്ടുണ്ട്‌.


ഷിബുവിനെ ജില്ലാ പോലീസ്‌ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ്‌ മേധാവി ഡി. ശില്‍പ അഭിനന്ദിച്ചു. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ എസ്‌. സുരേഷ്‌ കുമാര്‍, നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി: എം. എം. ജോസ്‌, എന്നിവര്‍ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group