play-sharp-fill
സെന്‍സസും രൂപം മാറുന്നു! ഇനി വരാനിരിക്കുന്നത് ഇ-സെന്‍സസെന്ന് അമിത് ഷാ; 2024-ഓടെ രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കാനും തീരുമാനം

സെന്‍സസും രൂപം മാറുന്നു! ഇനി വരാനിരിക്കുന്നത് ഇ-സെന്‍സസെന്ന് അമിത് ഷാ; 2024-ഓടെ രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കാനും തീരുമാനം

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യാ സെന്‍സസ് അടുത്ത 25 വര്‍ഷത്തേക്കുള്ള നയങ്ങള്‍ രൂപീകരിക്കുന്ന ‘ഇ-സെന്‍സസാ’യിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇ-സെന്‍സസ് ആരംഭിക്കുമ്ബോള്‍, അതില്‍ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈനില്‍ ആദ്യം പൂരിപ്പിക്കുന്നത് താനും തന്റെ കുടുംബവുമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. അസമിലെ അമിങ്ഗാവോനില്‍ സെന്‍സസ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘സെന്‍സസ് കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടുത്ത സെന്‍സസ് ഇ-സെന്‍സസായിരിക്കും. ഇത് 100% തികഞ്ഞ സെന്‍സസായിരിക്കും”, ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024-ഓടെ രാജ്യത്തെ എല്ലാ ജനന-മരണങ്ങളും സെന്‍സസുമായി ബന്ധിപ്പിക്കും. അത് ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനനശേഷം വിശദാംശങ്ങള്‍ സെന്‍സസ് രജിസ്റ്ററില്‍ ചേര്‍ക്കും. 18 വയസ് തികയുമ്ബോള്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മരണശേഷം പേര് നീക്കം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.