play-sharp-fill
നടി ആക്രമിക്കപ്പെട്ട കേസ്; മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരും;  എല്ലാം പ്ലാന്‍ ചെയ്തത് കാവ്യ മാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍; തെളിവുകള്‍  പോലീസി​ന്റെ പക്കലുണ്ട്;  ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസ്; മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരും; എല്ലാം പ്ലാന്‍ ചെയ്തത് കാവ്യ മാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍; തെളിവുകള്‍ പോലീസി​ന്റെ പക്കലുണ്ട്; ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

കൊച്ചി: മാഡത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. എല്ലാം പ്ലാന്‍ ചെയ്തത് കാവ്യ മാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍. തെളിവുകള്‍ പോലീസി​ന്റെ പക്കലുണ്ട്. വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര


സാഗര്‍ ദിലീപില്‍ നിന്ന് പണം വാങ്ങിയതും കൂടുതല്‍ ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പള്‍സര്‍ സുനി ആര്‍ക്ക് കൊടുക്കാനാണ് പെന്‍ഡ്രൈവും ആയി വന്നത് എന്നും ഇത് ആരുടെ കയ്യിലാണ് കൊടുക്കേണ്ടത് എന്നും ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഇത് എങ്ങനെ എത്തി എന്നും ആരുടെ നിര്‍ദ്ദേശ പ്രകാരം എത്തിച്ചു എന്നെല്ലാം കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ കേസിലെ മാഡം എന്ന് ഉദ്ദേശിക്കുന്നത് ശരിക്കും ആരെയാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളാണ് കിട്ടിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉള്ളപ്പോള്‍ ഒരു സ്ത്രീക്ക് വേണ്ടി ഇത് ചെയ്തതെന്ന് ദിലീപ് പറയുന്നു. അകത്തേക്ക് വിരല്‍ചൂണ്ടി സംസാരിക്കുന്ന സമയത്ത് ആ മാഡം ദിലീപിന്‍റെ വീട്ടിലുണ്ടായിരുന്നു. അന്ന് ദിലീപിന്‍റെ വീട്ടിലുണ്ടായിരുന്ന സ്ത്രീയാണ് മാഡം .അവരെ വേറെ എവിടെയും തിരക്കേണ്ട കാര്യമില്ല. മാഡത്തിലേക്ക് കാര്യങ്ങള്‍ നീക്കിയപ്പോള്‍ കാവ്യമാധവന്‍ അടക്കമുള്ള മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് പിന്നീട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത. അതിന്‍റെ തെളിവുകള്‍ പോലീസിന് വ്യക്തമായി കിട്ടിയിട്ടുണ്ട് .അതോടെ ഈ കേസ് തേച്ചുമായ്ച്ചു കളയാന്‍ പ്രതികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അതിന്‍റെ ഫലം ആണ് എഡിജിപിയെ അടക്കം മാറ്റാനുള്ള ശ്രമം.

ആ മാഡം പോലീസിന്‍റെ കയ്യില്‍ അകപ്പെട്ടു എന്ന് ഉറപ്പാണ് .ഇനി അതും തേച്ചുമാച്ചു കളയാന്‍ ആണ് ചില ഉന്നതരുടെ ശ്രമം. അവര്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് .നാട്ടിലെ സമാധാനത്തെ ആണ് അവര്‍ വെല്ലുവിളിക്കുന്നത് .ഇനിയും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ജനങ്ങള്‍ തെരുവിലേക്കിറങ്ങും .നടിയ്ക്ക് മാത്രമല്ല ഏത് സ്ത്രീകള്‍ക്ക് നീതി ലഭിക്കണം അതിന്‍റെ ആദ്യ ചുവടാണ് ഈ സമരം. അതിജീവിതകൊപ്പം ഉണ്ടാവുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

നടി ആ ക്രമിക്കപ്പെട്ട കേസ് തുടരന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ നടി കാവ്യാമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

ദിലീപിന്‍റെ വീട്ടില്‍ വെച്ചാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞദിവസം അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച്‌ പ്രമുഖരായവര്‍ പങ്കെടുത്തു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച്‌ നടത്തിയ ചടങ്ങില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും പങ്കെടുത്തിരുന്നു.