play-sharp-fill
കണ്ണൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു

കണ്ണൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് പരിശോധന തുടരുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് വിഭാഗത്തിൻ്റെ പരിശോധന തുടരുന്നു.


എസ്.എന്‍.പാര്‍ക്ക് റോഡിലെ 9 ഓളം കടകളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രേമരാജൻ്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാലത്ത് നടത്തിയ പരിശോധനയില്‍ പഴകിയ പൊറോട്ടെ, ഫ്രൈഡ് റൈസ്, നൂഡില്‍സ് എന്നിവ പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ സാഗര്‍, ബ്ലൂ നൈല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. എം.വി.കെ.റസ്റ്റോറന്‍റില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ഉദയകുമാര്‍, റിനില്‍ രാജ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.