play-sharp-fill
മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണം; പിന്നിൽ കോച്ച് രവിസിംഗെന്ന് കുടുംബം

മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണം; പിന്നിൽ കോച്ച് രവിസിംഗെന്ന് കുടുംബം

സ്വന്തം ലേഖിക

കൊച്ചി :മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ ദുരൂഹമരണത്തിന് പിന്നിൽ കോച്ച് രവിസിംഗിന്റെ പീഡനമാണെന്ന ആരോപണവുമായി കുടുംബം രം​ഗത്ത്. ബിഹാർ മുഖ്യമന്ത്രി ഇടപെട്ടിട്ടും കോച്ചിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴയുകയാണ്. പാറ്റ്നയിലെ ഫ്ളാറ്റിൽ ഏപ്രിൽ 26നാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ബാസ്കറ്റ് ബോളിൽ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയിൽവേയുടെ താരമാണ് കെ.സി. ലിതാര. ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് ബിഹാറിലെ പാറ്റ്നയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുപത്തിമൂന്നുകാരിയെ കണ്ടെത്തിയത്. കേരളത്തിലെ കുഗ്രാമമായ പാതിരിപ്പറ്റയിൽ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 25ന് കോച്ച് രവിസിംഗിൽ നിന്നുണ്ടായ പീഡനമാണ് മകൾ മരിക്കാൻ കാരണമെന്ന് അമ്മ തറപ്പിച്ച് പറയുന്നു. ധൃതിയിൽ തയ്യാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അട്ടിമറി സംശയിക്കുന്നുണ്ട് കുടുംബം. ഒരു തെളിവും അവശേഷിപ്പിക്കാതെ മകളെ കൊന്നതാണെന്ന് അമ്മ കണ്ണീരോടെ പറയുന്നു. ലിതാരയുടെ ഫോൺ പോലും കുടുംബത്തിന് ഇതുവരെ നൽകിയില്ല.

ബിഹാറിലേക്ക് അന്വേഷിച്ച് പോകാൻ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്ന കുടുംബത്തെ അന്വേഷണ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുമില്ല.
അറസ്റ്റുചെയ്യാൻ തെളിവില്ലെന്ന്കൈമലർത്തുന്ന അന്വേഷണസംഘം കോച്ചിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ലിതാര മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടും, കോച്ച് രവിസിംഗിനെ അറസ്റ്റ് ചെയ്തിട്ടില്ല.