play-sharp-fill
സുവർണ ജൂബിലി പിന്നിട്ട കോട്ടയം പ്രസ് ക്ലബിന് വനിതാ സാരഥി എത്തുമോ…? ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ അധ്യക്ഷയും വനിതകളാകുമ്പോൾ പ്രസ് ക്ലബിലും വനിതാ പ്രസിഡൻ്റ് എന്നുറപ്പിച്ച് അങ്കം കുറിക്കാൻ രശ്മി രഘുനാഥ് എത്തുന്നു; തിരഞ്ഞെടുപ്പ് മെയ് 21ന്

സുവർണ ജൂബിലി പിന്നിട്ട കോട്ടയം പ്രസ് ക്ലബിന് വനിതാ സാരഥി എത്തുമോ…? ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ അധ്യക്ഷയും വനിതകളാകുമ്പോൾ പ്രസ് ക്ലബിലും വനിതാ പ്രസിഡൻ്റ് എന്നുറപ്പിച്ച് അങ്കം കുറിക്കാൻ രശ്മി രഘുനാഥ് എത്തുന്നു; തിരഞ്ഞെടുപ്പ് മെയ് 21ന്

സ്വന്തം ലേഖകൻ

കോട്ടയം: സുവർണ ജൂബിലി പിന്നിട്ട കോട്ടയം പ്രസ് ക്ലബിന് വനിത സാരഥി എത്തുമോ…? ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും എഡിഎമ്മും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നഗരസഭ അധ്യക്ഷയും വനിതകളാകുമ്പോൾ പ്രസ് ക്ലബിലും വനിതാ പ്രസിഡൻ്റ് എന്നുറപ്പിച്ച് അങ്കം കുറിക്കാൻ രശ്മി രഘുനാഥ് എത്തുന്നു.


കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയും മത്സരിക്കുകയാണ്. മാതൃഭൂമി ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രസ്‌ക്ലബാണ് കോട്ടയം. അംഗങ്ങളുടെ എണ്ണത്തിലും കോട്ടയം പ്രസ്‌ക്ലബിന് മൂന്നാം സ്ഥാനമുണ്ട്. പ്രസ്‌ക്ലബ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രധാനപ്പെട്ട ചുമതലയിലേക്ക് മത്സരിക്കുന്നത്.

ജില്ലയിലെ ഏതാണ്ട് എല്ലാ സുപ്രധാന പദവികളും വഹിക്കുന്നത് വനിതകളാണ്. അതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ നേതാവും വനിതയാകുമോയെന്ന ആകാംഷയുണ്ട്.

നിലവിലെ പ്രസിഡന്റ് മലയാള മനോരമയിലെ ജോസഫ് സെബാസ്റ്റ്യനാണ് എതിരാളി. ജോസഫ് സെബാസ്റ്റ്യന്റെ പാനലില്‍ എസിവിയിലെ റോബിന്‍ തോമസാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
എതിരാളി കേരളാ കൗമുദിയിലെ രാഹുല്‍ ചന്ദ്രശേഖരനാണ്.

കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ, സംസ്ഥാന സമിതിയിലേക്ക് ഈമാസം മെയ് 21നാണ് തെരഞ്ഞെടുപ്പ്.