play-sharp-fill
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്; കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തി  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരിസ്റ്റോ സുരേഷ്

ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്; കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരിസ്റ്റോ സുരേഷ്

സ്വന്തം ലേഖകൻ
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അരിസ്റ്റോ സുരേഷ്. ഒരു നടന്‍ എന്നതിലുപരി താരം ഒരു കവിത എഴുത്തുകാരന്‍ , പാട്ടുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. പിന്നാലെ നിരവധി അവസരങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം ശ്രദ്ധേയനായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.


വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍. സുരേഷേട്ടന്‍ ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്നാണ് അവതാരക ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കുമെന്നാണ് സുരേഷ് പറയുന്നത്. മുന്നേ ഇതേ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്. അതിനെ കുറിച്ച്‌ പറയാന്‍ ആയിട്ടില്ലെന്നും’ സുരേഷ് വെളിപ്പെടുത്തുന്നു.

അത് രണ്ടാളുടെയും തീരുമാനം ആണല്ലോ. പുള്ളിക്കാരിയും കുറച്ച്‌ തിരക്കിലാണ്. ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്ന് വിചാരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരുടേതായ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ എന്നും സുരേഷ് ചോദിച്ചു.