play-sharp-fill
ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ചു; നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റില്‍

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ചു; നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റില്‍

സ്വന്തം ലേഖകൻ
കൊച്ചി: ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളെ മര്‍ദിച്ച കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റും ജീവനക്കാരും അറസ്റ്റില്‍.

ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായ് പൊലീസ് തെരച്ചില്‍ നടത്തുകയാണ്. അതേസമയം റോയ് വയലാറ്റിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം.


ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണു നടപടി. ഫയാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാറ്റും മറ്റുള്ളവരും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ, ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദനമുണ്ടായത്.