ഭാഗ്യദേവത കടാക്ഷിച്ചതറിഞ്ഞത് ടിക്കറ്റ് ചവറ്റുകൊട്ടയിലെറിഞ്ഞ ശേഷം; കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നിലെ മുറുക്കാന്‍ കടക്കാരന് ലോട്ടറി അടിച്ചത് 75 ലക്ഷം രൂപ
സ്വന്തം ലേഖകൻ
കോട്ടയം: പ്രാരാബ്ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഓരോരുത്തരും ലോട്ടറിയെടുക്കുന്നത്.
സമ്മാനം തനിക്കല്ലെന്നറിയുമ്പോള് സങ്കടത്തോടെ ലോട്ടറി വലിച്ചെറിയുന്നവരുമുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നില്‍ മുറുക്കാന്‍ കട നടത്തുന്ന ചന്ദ്രബാബുവിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നറുക്കെടുത്ത വിന് വിന് ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ചയാണ് ചന്ദ്ര ബാബു ഫലം നോക്കിയത്. ചെറിയ തുകകള്‍ മാത്രം നോക്കിയ ശേഷം ടിക്കറ്റ് ചവറ്റുകൊട്ടിയിലിട്ടു. സുഹൃത്ത് തങ്കച്ചന് തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പര്‍ ആണെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയ ചന്ദ്ര ബാബു ടിക്കറ്റ് തപ്പിയെടുത്ത് നോക്കുകയായിരുന്നു.
നാല്പത് വര്‍ഷത്തിലേറെയായി മെഡിക്കല്‍ കോളേജ് പരിസരിത്ത് വിവിധ ജോലികള്‍ ചെയ്തുവരികയാണ് ചന്ദ്ര ബാബു. നിലവില്‍ ഒരു ലോഡ്ജിലാണ് താമസിക്കുന്നത്. സ്വന്തമായൊരു വീടും അഞ്ച് സെന്റ് സ്ഥലവും സ്വന്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.