play-sharp-fill
“സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു”: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കസ്റ്റഡിയിലെടുക്കുന്നതിനെ ചെറുത്ത് സംവിധായകൻ;  പാറശ്ശാലയില്‍ അരങ്ങേറിയത് നാടകീയരം​ഗങ്ങള്‍

“സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു”: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കസ്റ്റഡിയിലെടുക്കുന്നതിനെ ചെറുത്ത് സംവിധായകൻ; പാറശ്ശാലയില്‍ അരങ്ങേറിയത് നാടകീയരം​ഗങ്ങള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി.

എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തല്‍, ഐ ടി ആക്‌ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കസ്റ്റഡിയിലെടുക്കുന്നതിനെ സനല്‍കുമാര്‍ ശശിധരന്‍ ചെറുത്തു. തുടര്‍ന്ന് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനല്‍കുമാര്‍ പ്രതിഷേധിച്ചത്. ഫെയ്സ്ബുക്ക് ലൈവ് നല്‍കുകയും ചെയ്തു. പൊലീസുകാര്‍ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്.