play-sharp-fill
അയല്‍വാസിയായ പൊലീസുകാരനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പരാതി

അയല്‍വാസിയായ പൊലീസുകാരനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പരാതി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയല്‍വാസിയായ പൊലീസുകാരനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പരാതി. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരുവനന്തപുരം മൈലക്കര സ്വദേശി തസ്ലീമ തൂങ്ങിമരിച്ചത്.

അയല്‍വാസിയായ പൊലീസുകാരന്‍ അഖില്‍ അസഭ്യം പറഞ്ഞതാണ് ആത്മഹത്യക്ക് കാരണം എന്ന് കുടുംബം ആരോപിക്കുന്നു. അഖില്‍ നിരന്തരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നതായും കുടുംബം പറയുന്നു.


തസ്ലീമയുടെ കുടുംബം എസ്‌എപി ക്യാമ്ബിലെ സിപിഓ അഖിലിനെതിരെ പൊലീസില്‍ പരാതി നല്‍കി. ‘ അഖിലും അച്ഛന്‍ സൈമണുമാണ് എന്റെ മോളുടെ മരണത്തിന് കാരണം’- തസ്ലീമയുടെ അമ്മ പറയുന്നു. തസ്ലീമ തന്നെ ഒരുപാട് വേദനിപ്പിക്കുന്ന വാക്കുകള്‍ അഖില്‍ പറഞ്ഞുവെന്ന് പരാതി പറഞ്ഞിരുന്നതായി അച്ഛനും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് വീടിന്റെ ബാത്രൂമില്‍ മൈലക്കര സ്വദേശികളായ ബഷീര്‍ൃഷീല ദമ്ബതികളുടെ മകളായ തസ്ലീമ തൂങ്ങി മരിച്ചത്. അഖില്‍ നിരന്തരം തസ്ലീമയെ വിവാഹാഭ്യര്‍ത്ഥനയുമായി ശല്യം ചെയ്യുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹവുമായി അഖിലിന്റെ കുടുംബത്തിന് താത്പര്യം ഇല്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.