play-sharp-fill
തെരുവ് നായുടെ തലയില്‍ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി: രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് പരിക്ക്

തെരുവ് നായുടെ തലയില്‍ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി: രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ
എടത്വാ: തെരുവ് നായുടെ തലയില്‍ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിന് രണ്ട് ദിവസമായിട്ടും ഫലം കണ്ടില്ല.

തലവടി ഭാഗത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായയുടെ തലയിലാണ് പ്ലാസ്റ്റിക് ടിന്ന് കുടുങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.


ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി പ്രദേശത്തെ മൃഗ സ്നേഹികള്‍ ടിന്ന് ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും നായ പിടിതരാതെ മാറിക്കൊണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തലവടി വെറ്റിനറി സര്‍ജ്ജന്‍ ഡോ. വിഷ്ണു വി. നായര്‍, പാമ്ബ് പിടുത്തക്കാരന്‍ പ്രജീഷ് ചക്കുളം, ബിനു എം.ജി, സജികുമാര്‍ എന്നിവര്‍ രണ്ട് ദിവസമായി നായയെ പിന്‍തുടരുന്നുണ്ട്. നായയെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ പ്രജീഷ് ചക്കുളത്തിന് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളില്‍ നായ കാടിനുള്ളില്‍ മറയുന്നതു കാരണം പിടികൂടാനുള്ള ശ്രമം വിഫലമായി തുടരുകയാണ്.