മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു അധ്യാപകന് മരിച്ചു
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു അധ്യാപകന് മരിച്ചു.
വഴിത്തല ശാന്തിഗിരി കോളേജിലെ എംഎസ്ഡബ്ല്യു വിഭാഗം അധ്യാപകന് പാണേലി കൊന്പനാട് കണ്ണാടന്‍ വീട്ടില്‍ ആനന്ദ് (26)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ പെരുമ്പല്ലൂര്‍ വി.പത്താം പീയുസ് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂവാറ്റുപുഴ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനും,ആരക്കുഴ ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആനന്ദിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിതാവ് : ലിന്‍സി. മാതാവ് : സ്നോബി,സഹോദരിമാര്‍ :ശ്രുതി,സാന്ദ്ര.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.