പി ടിയുടെ ഓർമ്മകൾ നിറഞ്ഞ വൈകാരികമായ അന്തരീക്ഷത്തിൽ  തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്   ഔദ്യോഗികമായി ഇന്ന് തുടക്കം ;ഉപ്പുതോട് സെൻ്റ് ജോസഫ്സ് പള്ളിയിലെ കുടുംബ കല്ലറയിൽ പ്രാർത്ഥന  നടത്തി  കുർബാനയിൽ പങ്കുകൊണ്ട്  തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് , പി ടി കൂടെയുണ്ടെന്ന ആത്മവിശ്വാസം  തന്നെ എന്നും തുണയ്ക്കുമെന്ന് ഉമ തോമസ്

സ്വന്തം ലേഖിക

കൊച്ചി: ഇടുക്കി ഉപ്പുതോട്ടിലെ സെൻ്റ്. ജോസഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ ശാന്തമായി ഉറങ്ങുന്ന പി ടി ഉമയെ അനുഗ്രഹിക്കുന്നത് കണ്ടാകും ഉമയുടെ മിഴികളിൽ നിന്നും കണ്ണീർ കണങ്ങൾ പൊഴിഞ്ഞത്. ആ ആത്മവിശ്വാസം തന്നെയാകും ഉമ തോമസിന് തൃക്കാക്കരയിലെ പോരാട്ടത്തിൻ്റെ കൈമുതൽ.

പി ടിയുടെ ഓർമ്മകൾ നിറഞ്ഞ വൈകാരികമായ അന്തരീക്ഷത്തിലാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ തോമസ് തുടക്കമിട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ ഉമ മക്കൾക്കൊപ്പം പിടിയുടെ ജന്മനാടായ ഉപ്പുതോട്ടിലേക്ക് പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ ബന്ധുക്കൾക്ക് ഒപ്പം ഇന്ന് പുലർച്ചെ ഉപ്പുതോട് സെൻ്റ്. ജോസഫ്സ് പള്ളിയിൽ എത്തി. അമ്മയ്ക്കൊപ്പം പിടിയുടെ ചിതാഭസ്മം അടക്കം ചെയ്ത പുതിയാപറമ്പിൽ കുടുംബക്കല്ലറയ്ക്ക് മുന്നിൽ ഉമയുടെ പ്രാർത്ഥന. തുടർന്ന് പള്ളിയിലേക്ക്. പള്ളിയിൽ കുർബാനയിൽ പങ്കുകൊണ്ടു. തുടർന്ന് വീണ്ടും പിടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന. ഒപ്പീസ് അടക്കമുള്ള പ്രാർത്ഥന കഴിഞ്ഞാണ് ഉമ പളളിയിൽ നിന്നും മടങ്ങിയത്.

നേരത്തെ പള്ളിയിലെത്തിയപ്പോഴും മാധ്യമങ്ങൾക്ക് ഉമയോട് ചോദിക്കാനുണ്ടായിരുന്നത് കെ വി തോമസ് അടക്കമുള്ളവർ നടത്തുന്ന വെല്ലുവിളിയെ കുറിച്ച് തന്നെ. ആരെയും നോവിക്കാതെ ഉമയുടെ തന്ത്രപരമായ മറുപടിയും മാധ്യമങ്ങൾക്ക് കിട്ടി. ഇന്നു മുതൽ പ്രചാരണ രംഗത്ത് സജീവമാകാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലം യു ഡി എഫ് കൺവൻഷനും ഇന്നു നടക്കും.