play-sharp-fill
പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച്‌  ടൗണ്‍ ഭാഗത്തേക്ക് നാളെ മുതല്‍ ഏഴ് വരെ ​ഗതാ​ഗത നിയന്ത്രണം

പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച്‌ ടൗണ്‍ ഭാഗത്തേക്ക് നാളെ മുതല്‍ ഏഴ് വരെ ​ഗതാ​ഗത നിയന്ത്രണം

സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച്‌ നാളെ മുതല്‍ 7 വരെ പുതുപ്പള്ളി ടൗണ്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം.

കോട്ടയത്ത് നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പേകേണ്ട വാഹനങ്ങള്‍ മാങ്ങാനം കലുങ്ക് ജംഗ്ഷനില്‍ നിന്ന് കാഞ്ഞിരത്തുംമൂട് വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കോട്ടയത്ത് നിന്നും ഞാലിയാകുഴി തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും കൊല്ലാട് പാറയ്ക്കല്‍ കടവ് എരമല്ലൂര്‍ വഴി പോകണം.


മണര്‍കാട് ഭാഗത്ത് നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കറുകച്ചാല്‍ ഭാഗത്ത് നിന്നും മണര്‍കാട് കോട്ടയം പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍.പി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും കഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ നാല്‍ക്കവല വഴി പോകണം. ടോറസ്, ടിപ്പര്‍, ലോറി, ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.