കോട്ടയം കടുത്തുരുത്തിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകൻ
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചു.
കോതനല്ലൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ കിഴക്കേപട്ടമന മാത്യുവിനാണ് (53) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞശേഷം ഒരാള്‍ കൈവശം കരുതിയ കത്തി ഉപയോഗിച്ച് മാത്യുവിന്റെ വയറിലും കൈയ്യിലും കുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിളി കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയെങ്കിലും അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Third Eye News Live
0