play-sharp-fill
ഇടുക്കി തങ്കമണിയിൽ കഞ്ചാവുമായി വന്ന യുവതിയെ എക്സൈസ് സംഘം  പിടികൂടി

ഇടുക്കി തങ്കമണിയിൽ കഞ്ചാവുമായി വന്ന യുവതിയെ എക്സൈസ് സംഘം പിടികൂടി


സ്വന്തം ലേഖിക

ഇടുക്കി :തങ്കമണിയിൽ 800 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ . കട്ടപ്പനറേഞ്ചിൻ്റെ അധിക ചുമതലയുള്ള തങ്കമണി എക്സൈസ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.


കട്ടപ്പന – പുളിയൻമല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഉപ്പുതറ സ്വദേശിനി കണ്ണംപടി കരയിൽ ഇടത്തറ വീട്ടിൽ ബിനു മോളെ കഞ്ചാവുമായി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സജീവ് കുമാർ എം ഡി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു,Sശ്രീകുമാർ ,ബിജു ജേക്കബ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ.ജെ , ചിത്ര ഭായ് എം.ആർ എന്നിവർ പങ്കെടുത്തു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.