play-sharp-fill
സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ; നാല് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; കോട്ടയം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന റെജി എം കുന്നിപറമ്പൻ  മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആകും

സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ; നാല് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; കോട്ടയം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന റെജി എം കുന്നിപറമ്പൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആകും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർ കൂടി ഡിവൈഎസ്പിമാരായി.


നാല് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റവും നല്കി ഉത്തരവിറങ്ങി. കോട്ടയം വിജിലൻസ് ഇൻസ്പെക്ടറായിരുന്ന റെജി എം കുന്നിപറമ്പൻ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിതനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർമാരായ കുഞ്ഞിമൊയ്തീൻ കുട്ടി എം സി യെ കൺട്രോൾ റൂം കോഴിക്കോട് സിറ്റിയിലേക്കും, ബിനുകുമാർ സി നാർക്കോട്ടിക് സെൽ മലപ്പുറത്തേക്കും, ശ്രീകുമാർ സി വിജിലൻസ് കോഴിക്കോട് യൂണിറ്റിലേക്കും, മനോജ് വി വി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വയനാട്ടിലേക്കും ഡിവൈഎസ്പിമാരായി നിയമിച്ചു.

ഡിവൈഎസ്പിമാരായ സക്കറിയ മാത്യുവിനെ ജില്ലാ ക്രൈം ബ്രാഞ്ച് കൊല്ലത്തും, ഷാനവാസ് എസ്, ജില്ലാ ക്രൈം ബ്രാഞ്ച് കൊച്ചിയിലും, സി പി ഷംസിനെ നാർക്കോട്ടിക് സെൽ എറണാകുളം റൂറലിലേക്കും പി ജയകുമാറിനെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലേക്കുമാണ് മാറ്റി നിയമിച്ചിട്ടുള്ളത്.