മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ ഭാര്യാ മാതാവ് എ. ഡി പദ്മാലയ നിര്യാതയായി

മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ ഭാര്യാ മാതാവ് എ. ഡി പദ്മാലയ നിര്യാതയായി

കോട്ടയം : തിരുമിറ്റക്കോട്ട് ഇട്ടോണം പിണ്ടാലിമനയില്‍ എ.ഡി പദ്മാലയ (89)
അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പിണ്ടാലി ഭവദാസന്‍ നമ്പൂതിരി.
സംസ്‌ക്കാരം നാളെ (4/5/2022) ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം മുനിസിപ്പല്‍
ശ്മശാനത്തില്‍.

ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥയായിരുന്നു പരേത.
എന്‍.എഫ്.പി.ടി.ഇ സംസ്ഥാന മഹിള കണ്‍വീനര്‍ ആയിരുന്നു.കേന്ദ്ര ഗവണ്‍മെന്റ്
ജീവനക്കാരുടെ 1960ലെ പണിമുടക്കില്‍ പങ്കെടുത്ത് ജയില്‍വാസം
അനുഭവിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ
പ്രവര്‍ത്തകയായിരുന്നു.ബാലസാഹിത്യ രചനകള്‍ പരിഷത്ത്
പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൗന്ദര്യലഹരി മലയാളത്തില്‍ പരിഭാഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍ -പി.എം.സാവിത്രി (റിട്ട.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍
ബോര്‍ഡ്), പി.എം.ഭവത്രാതന്‍ (കണ്‍സള്‍ട്ടന്റ് തെര്‍മല്‍ എഞ്ചിനീയര്‍
തൃശ്ശൂര്‍), ഡോ.പി.എം.ആര്യ,തൃശ്ശൂര്‍ .

മരുമക്കള്‍ – കെ.സുരേഷ് കുറുപ്പ് (എക്‌സ്.എം.പി), E.N സാവിത്രി
(ഏറന്നൂര്‍ മന-ഒറ്റപ്പാലം ), രാധകൃഷ്ണന്‍ കെ.നായര്‍ (ആര്‍ക്കിടെക്റ്റ്
തൃശ്ശൂര്‍ )