play-sharp-fill
ഇന്ത്യന്‍ സ്ത്രീകള്‍ ‘പൊസസിവ്’; ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍  ആഗ്രഹിക്കില്ല: അലഹാബാദ് ഹൈക്കോടതി

ഇന്ത്യന്‍ സ്ത്രീകള്‍ ‘പൊസസിവ്’; ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കില്ല: അലഹാബാദ് ഹൈക്കോടതി

സ്വന്തം ലേഖകൻ

അലഹാബാദ്: ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങേയറ്റം ‘പൊസസീവ്’ ആണെന്നും ഭര്‍ത്താവിനെ മറ്റു സ്ത്രീകളുമായി പങ്കുവയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതി.


ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് അവരുടെ ആത്മഹത്യയ്ക്കു കാരണമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജിക്കാരനായ സുശീല്‍ കുമാര്‍ മൂന്നുവട്ടം വിവാഹം കഴിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ആത്മഹത്യയ്ക്ക് ഇതു മതിയായ കാരണമാണ്.

ഭര്‍ത്താവ് രഹസ്യമായി വേറൊരു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ ജീവിതം അവസാനിപ്പിച്ചിരിക്കാം. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണക്കുറ്റം ഒഴിവാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അങ്ങേയറ്റം പൊസസീവ് ആണ്. മറ്റൊരു സ്ത്രീയുമായി തന്റെ ഭര്‍ത്താവിനെ പങ്കുവയ്‌ക്കേണ്ടിവരുന്നത് ഏതു സ്ത്രീക്കും വലിയ ആഘാതമാവും. അയാള്‍ വേറെ വിവാഹം കഴിച്ചാലോ കഴിക്കാനൊരുങ്ങിയാലോ അവര്‍ കടുത്ത രീതിയില്‍ പ്രതികരിക്കും.

ഈ കേസിലും അതുതന്നെയാണ് സംഭവിച്ചതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഭാര്യയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കീഴ്‌ക്കോടതി നടപടിക്കെതിരെയാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. മരണത്തിനു മുൻപ് ഇയാള്‍ക്കെതിരെ ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു.