play-sharp-fill
ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഇരുമ്പു വീപ്പ  പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ രണ്ടുപേർക്ക് പൊള്ളലേറ്റു

ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെ ഇരുമ്പു വീപ്പ പൊട്ടിത്തെറിച്ചു; ആലപ്പുഴയിൽ രണ്ടുപേർക്ക് പൊള്ളലേറ്റു

സ്വന്തം ലേഖകൻ

മുതുകുളം: തറയോട് ഒട്ടിക്കുന്ന പശ കൊണ്ടുവന്ന ഇരുമ്പു വീപ്പ ഇലക്ട്രിക് കട്ടിങ് യന്ത്രം ഉപയോഗിച്ചു മുറിക്കുമ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. ചേപ്പാട് ദേവ് ഭവനത്തിൽ മനോജ് (43), പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് വല്യത്ത് തെക്കതിൽ രഘു (51) എന്നിവർക്കാണ് പൊള്ളലേറ്റത്. മനോജിന് 40 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.


മുതുകുളം ഹൈസ്കൂൾ ജംക്‌ഷന് സമീപം വീടുപണി നടക്കുന്ന സ്ഥലത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ കൊണ്ടുവന്ന ഒഴിഞ്ഞ ഒരു വീപ്പ മുറിച്ച്, രണ്ടാമത്തേതു മുറിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. വീപ്പയിൽ രാസവസ്തുവിന്റെ അംശം അടങ്ങിയിരുന്നതായും യന്ത്രം ഉപയോഗിച്ചു മുറിക്കുന്നതിനിടെയുണ്ടായ തീപ്പൊരി, വീപ്പയിൽ ബാക്കിയുണ്ടായിരുന്ന രാസവസ്തുവിൽ തെറിച്ചുവീണെന്നും കരുതുന്നു.

പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും വീട്ടുകാരും ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.