play-sharp-fill
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;  വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു.


മേയ് 31ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ജൂണ്‍ 3ന് നടക്കും. മേയ് 11നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 16നായിരിക്കും പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.
തൃക്കാക്കര എം എല്‍ എയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് വരുന്നത്.

യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കില്‍ കൂടി ഈ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാല്‍ നിയമസഭയില്‍ എല്‍ ഡി എഫിന് നൂറ് സീറ്റുകള്‍ ആകും എന്നതിനാല്‍ തന്നെ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യം നല്‍കാന്‍ സാദ്ധ്യതയുണ്ട്. മറുവശത്ത് പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ചേക്കാന്‍ സാദ്ധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകളുണ്ട്. യു ഡി എഫ് ഇതിനെകുറിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.