play-sharp-fill
ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം

സ്വന്തം ലേഖകൻ

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം.


ഇതേത്തുടര്‍ന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാര്‍ക്കറ്റുകളിലെ വര്‍ക്ക് ഷോപ്പുകളില്‍ പൊലീസ് പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അതിനിടെ ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി.

പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കേസില്‍ അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിയുകയായിരുന്നു. ഉഗ്രശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്.

ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.