play-sharp-fill
കോതമംഗലം ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കോതമംഗലം ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ

കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിനു സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവ (26) യാണ് മരിച്ചത്. കോതമംഗലം സ്കൂബ ടീം സ്ഥലത്തെത്തി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.


മൂന്നു പേരാണ് ഫൈബർ വള്ളത്തിൽ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വെള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപസ്മാരം ഉണ്ടായതാണ് അപകടത്തിനു കാരണമെന്ന് കൂടെയുണ്ടായിരുന്ന യാത്രക്കാരൻ വർഗീസ് പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് അപകടത്തിനു കാരണമെന്ന് കോതമംഗലം ഫയർ സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ള പറഞ്ഞു.