play-sharp-fill
ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഗുരുവായൂരിൽ ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടന്നു. ഇന്ന് രാവിലെ മുതൽ ഭക്തർക്ക് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ശുദ്ധിക്രിയകൾ നടന്നത്.


കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം.

ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും.