”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” സുരേഷ് ഗോപിയെ സിംഹവാലൻ കുരങ്ങിന്റെ മുഖവുമായി ചേർത്ത് വച്ച് പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി നൽകി മകൻ ഗോകുല്‍ സുരേഷ് ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖിക
കൊച്ചി: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ഗോകുൽ സുരേഷ് ഗോകുലിന്റെ മറുപടി ഇതിനകം വൈറലായി കഴിഞ്ഞു .
ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ഗോകുൽ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.
ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
Third Eye News Live
0