play-sharp-fill
അട്ടപ്പാടി  ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍  മണ്ണാര്‍ക്കാട്  പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി

അട്ടപ്പാടി ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി


സ്വന്തം ലേഖിക

വയനാട് :അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്.


ഇന്നലെ ആരംഭിച്ച സാക്ഷി വിസ്താരം ഇന്നും തുടരും. മധുവിന്റെ ബന്ധു വെള്ളിങ്കരിയെയാണ് ഇന്നലെ വിസ്തരിച്ചത്. ഇന്ന് രണ്ടു പേരെ കൂടി വിസ്തരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചു.