video
play-sharp-fill
റെയ്ഡില്‍ ഫയലുകള്‍ക്കിടയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍

റെയ്ഡില്‍ ഫയലുകള്‍ക്കിടയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ

കണ്ണൂര്‍: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍.

വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അനധികൃതമായി ഇവിടെ നിന്നും ഫയലുകള്‍ക്കിടയില്‍ പണം കണ്ടെത്തിയിരുന്നു. ഈയൊരു സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വകുപ്പുതല നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജര്‍ എം ദിലീപ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷനില്‍ കുമാര്‍, പ്രിവന്‍ഷന്‍ ഓഫീസര്‍ കെ ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ വി ഷാജി, ഡ്രൈവര്‍ ഇ അനില്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച്‌ 31 നായിരുന്നു കണ്ണൂരിലെ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സിൻ്റെ മിന്നല്‍ റെയ്ഡ് നടന്നത്. നിരവധി നിയമ ലംഘനങ്ങളാണ് ഈ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയത്. ഓഫീസിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ പണം ആണ് വിജിലന്‍സ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ളത്.

റെക്കോര്‍ഡ് റൂമിലെ ഫയലില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം കണ്ടെത്തിയിരുന്നത്. പഴക്കംചെന്ന ഫയലുകള്‍ക്ക് ഉള്ളിലൊളിപ്പിച്ച രീതിയിലായിരുന്നു പണം.

കള്ളുഷാപ്പിലെ ലൈസന്‍സ് പുതുക്കുന്നതും ആയി ബന്ധപ്പെട്ട പ്രക്രിയ നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു റെയ്ഡ്. ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കുന്നതും ആയി ബന്ധപ്പെട്ട ഓഫീസില്‍ വരുന്ന ആളുകളുടെ കയ്യില്‍ നിന്നും പണം പിടിക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചിരുന്നു. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള അവസാനത്തെ ദിവസം ആയിരുന്നതിനാല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഇത്തരത്തില്‍ ഇത് അവസാന ദിവസമാണ് എന്നതിലാണ് വിജിലന്‍സ് റെയ്ഡിന് ഈ ദിവസം തന്നെ റൈഡിന് തിരഞ്ഞെടുത്തത്. അപ്രതീക്ഷിതമായി ആണ് റെയ്ഡ് നടന്നത് എന്നതിനാല്‍ ഒളിപ്പിച്ചുവെച്ച പണം മാറ്റാന്‍ ഉള്ള സമയം ഇവര്‍ക്ക് കിട്ടിയിരുന്നില്ല.

അന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഓഫീസര്‍മാരെ കണ്ട ഉടനെ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഈ ഡ്രൈവറെയും ഇന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വകുപ്പുതലമായാണ് സസ്‌പെന്‍ഷന്‍. വ്യാപക ക്രമക്കേട് ഇവരുടെ ഭാഗത്തു നിന്നും നടന്നു എന്നാണ് അറിയാന്‍ കഴിയുന്ന വിവരം.