കാഞ്ഞിരപ്പള്ളിയിൽ ഒ പി ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു; രാവിലെ ആശുപത്രിയിലെത്തി രണ്ടു രോഗികള്‍ക്കു ശസ്ത്രക്രിയ നടത്തി വിശ്രമിക്കുന്നതിനിടെയാണ് സംഭവം;മലയോര മേഖലയുടെ പ്രിയ ഡോക്ടറുടെ മരണത്തില്‍ നടുങ്ങി നാട്ടുകാരും
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ഒ പി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു.കടമപ്പുഴ ആശുപത്രിയില്‍ 39 വര്‍ഷമായി സേവനം ചെയ്യുന്ന സര്‍ജറി വിഭാഗം മേധാവി മണ്ണാര്‍ക്കയം കോക്കാട്ട് ഡോ. ജോപ്പന്‍ കെ.ജോണ്‍ (73) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. രണ്ടു രോഗികള്‍ക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി ഡ്യൂട്ടിക്കു മുന്‍പായി വിശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ 8.30 മുതല്‍ 12.30 വരെ ഓപ്പറേഷന്‍ തിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒ പി ഡ്യൂട്ടിക്കു മുന്‍പായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ആയിരുന്നു.
സംസ്‌കാരം പിന്നീട് നടക്കും. മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്നാണ് ജോപ്പന്‍ ഡോക്ടര്‍ അറിയപ്പെട്ടിരുന്നത്. ചെമ്മലമറ്റം കോക്കാട്ട് പരേതരായ ജോണ്‍ ജെ.കോക്കാട്ടിന്റെയും ഏലിക്കുട്ടി ജോണിന്റെയും മൂത്ത മകനാണ്.
ഭാര്യ: ആലപ്പുഴ ചാവടിയില്‍ കുടുംബാംഗം മീന. മക്കള്‍: നിത (ഫാഷന്‍ ഡിസൈനര്‍ ബെംഗളൂരു), ജോണ്‍ ജെ.കോക്കാട്ട് (ബെംഗളൂരു), ജോസി (ബെംഗളൂരു). മരുമക്കള്‍: കുര്യന്‍ സിറിയക് മാപ്പിളപ്പറമ്ബില്‍ (ഗോദ്‌റെജ്), മാപ്ലപറമ്ബില്‍, രശ്മി ഏബ്രഹാം വടക്കേല്‍ (എബി), ടീനു ട്രീസ് തോമസ് ഓവേലില്‍ (ഇന്‍ഫോസിസ്).
ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും തുടര്‍ന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും നേടി. വീട്ടില്‍ ചികിത്സ തേടി എത്തുന്ന നിര്‍ധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല. ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, സര്‍ജന്‍സ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.