മണിചെയിന്‍ കമ്ബനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രമോട്ടര്‍മാരായ രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍: തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്ന് പരാതിക്കാര്‍
സ്വന്തം ലേഖകൻ
കൊച്ചി: മണിചെയിന്‍ കമ്ബനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രമോട്ടര്‍മാരായ രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍.
എറണാകുളം സ്വദേശികളായ ബെന്‍സന്‍, ജോഷി എന്നിവരാണ് പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2019 ല്‍ യുഎഇയില്‍ റജിസ്റ്റര്‍ ചെയ്ത ‘ക്രൌ വണ്‍’ എന്ന കമ്ബനിയുടെ പേരിലാണ് ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് കമ്ബനിയുടെ പേരില്‍ തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീകരിച്ച പണം ബിറ്റ്കോയിനിലേക്ക് മാറ്റിയെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.
തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഈ സ്വാധീനമുപയോഗിച്ചാണ് ഇവര്‍ കോടികള്‍ തട്ടിയെടുത്തത്.
തട്ടിയെടുത്ത പണമുപയോഗിച്ച് പ്രതികള്‍ വലിയ ആഢംബര ജീവിതമാണ് ജീവിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വീഡന്‍ സ്വദേശിയാണ് കമ്ബനിയുടെ ഉടമയെന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ ഇടപാടപകളില്‍ പലതും നടന്നത് കേരളത്തിലാണ്.