video
play-sharp-fill
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് : സോഷ്യല്‍ മീഡിയവഴി  പ്രമുഖ കമ്ബനികളിലേക്ക് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് : സോഷ്യല്‍ മീഡിയവഴി പ്രമുഖ കമ്ബനികളിലേക്ക് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ
കല്ലമ്ബലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.

കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്ത് (40) ആണ് അറസ്റ്റിലായത്. മടവൂര്‍ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരില്‍നിന്ന് 70,000 രൂപ തട്ടിയെടുത്തിരുന്നു.

സോഷ്യല്‍ മീഡിയവഴി പ്രതി പ്രമുഖ കമ്ബനികളിലേക്ക് ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ ആകര്‍ഷിക്കും. ജോലി അന്വേഷിച്ച്‌ നടക്കുന്ന യുവാക്കള്‍ പരസ്യത്തില്‍ ആകൃഷ്ടരായി ഇയാളെ ബന്ധപ്പെടും. തുടര്‍ന്ന്, മൂന്നു ഘട്ടമായി പണം തരണമെന്ന് ആവശ്യപ്പെടും. ഗൂഗിള്‍പേ വഴിയാണ് പണം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടത്തില്‍ പണം ലഭിക്കുമ്ബോള്‍ കമ്ബനിയുടെ പേരില്‍ വ്യാജമായി ഓഫര്‍ ലറ്റര്‍ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്ബോള്‍ മെഡിക്കല്‍ പരിശോധനയ്ക്കുള്ള രേഖ നല്‍കും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാല്‍ മതി എന്നാണ് പറയുക.

എന്നാല്‍ ,രണ്ടാം ഘട്ടം പണം ലഭിച്ചാല്‍ മെഡിക്കല്‍ പരിശോധനയുടെ തലേദിവസം കൊവിഡ് കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്ബോള്‍ അറിയിക്കാമെന്നും മെസേജ് അയയ്ക്കും. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിയില്ല. ഇയാളെ അറസ്റ്റ് ചെയ്തതോടുകൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പണം നഷ്ടപ്പെട്ട നിരവധി യുവതീയുവാക്കള്‍ പരാതിയുമായി രംഗത്തെത്തി.

പള്ളിക്കല്‍ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സഹില്‍.എം,ബാബു, സി.പി.ഒമാരായ രാജീവ്, ബിനു, അജീസ്, വിനീഷ്, സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.