video
play-sharp-fill
ആരാധനാലയത്തിന്റെ മുറ്റത്ത്‌ സല്ലപിക്കാന്‍ എത്തിയ പ്രണയിതാക്കളില്‍ രണ്ടുപേര്‍ പൊലീസ്‌ പിടിയില്‍: സംഘത്തെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരനും പുലിവാല്‍ പിടിച്ചു: പൊലീസ് എത്തും മുൻപെ രക്ഷപ്പെട്ട് ആൺക്കുട്ടികൾ : സംഭവം കടുത്തുരുത്തിയിലെ ആരാധനാലയത്തിൽ

ആരാധനാലയത്തിന്റെ മുറ്റത്ത്‌ സല്ലപിക്കാന്‍ എത്തിയ പ്രണയിതാക്കളില്‍ രണ്ടുപേര്‍ പൊലീസ്‌ പിടിയില്‍: സംഘത്തെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരനും പുലിവാല്‍ പിടിച്ചു: പൊലീസ് എത്തും മുൻപെ രക്ഷപ്പെട്ട് ആൺക്കുട്ടികൾ : സംഭവം കടുത്തുരുത്തിയിലെ ആരാധനാലയത്തിൽ

സ്വന്തം ലേഖകൻ
കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിന്റെ മുറ്റത്ത്‌ സല്ലപിക്കാന്‍ എത്തിയ പ്രണയിതാക്കളില്‍ രണ്ടുപേര്‍ പൊലീസ്‌ പിടിയില്‍.

ആളുകളെ കണ്ട്‌ ഓടി രക്ഷപെടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരനും പുലിവാല്‍ പിടിച്ചു. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം.

ആരാധനാലയ മുറ്റത്ത്‌ രണ്ട്‌ പെണ്‍കുട്ടികളെയും രണ്ട്‌ ആണ്‍കുട്ടികളെയും സല്ലാപത്തിനിടെ നാട്ടുകാര്‍ കാണാനിടയായി. നാട്ടുകാര്‍ കണ്ടതോടെ ഇവര്‍ ഇവിടെ നിന്നും മെയിന്‍ റോഡിലെത്തി മുന്നോട്ട്‌ ഓടി. ഇതു കണ്ട നാട്ടുകാരിലൊരാള്‍ ഇവര്‍ക്കു പിന്നാലെ ഓടി. സമീപത്തെ ജങ്‌ഷനിലെത്തി ഇയാളുടെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞു വയ്‌ക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പൊലീസിലും വിവരമറിയിച്ചു. എന്നാല്‍ പൊലീസെത്തും മുമ്ബു യുവാക്കള്‍ ബസില്‍ കയറി രക്ഷപെട്ടു. ഇതിനിടെ പൊലീസെത്തി പെണ്‍കുട്ടികളെ സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയതോടെ. വഴിയില്‍ വച്ചു നാട്ടുകാരന്‍ തന്നെ ഉപദ്രവിച്ചുവെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്‌.

കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ പൊലീസും തയാറായതിനാല്‍ നാട്ടുകാരന്‍ രക്ഷപെട്ടു. പെരുവയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികളാണു പിടിയിലായത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്‌ കല്ലറ സ്വദേശികളായ ആണ്‍കുട്ടികളാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ഒരു വര്‍ഷം മുമ്ബ്‌ വീട്ടില്‍ നിന്നും മുങ്ങിയ പെണ്‍കുട്ടിയാണ്‌ ഇന്നലെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചതെന്നറിയുന്നു. ഒരു പോക്‌സോ കേസിലെ പ്രതിയാണ്‌ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളിലൊരാളെന്നും പൊലീസ്‌ പറഞ്ഞു. പിന്നീട്‌ വീട്ടുകാരെ വിളിച്ചു വരുത്തി താക്കീത്‌ ചെയ്‌ത ശേഷം പെണ്‍കുട്ടികളെ പറഞ്ഞയച്ചതായി പൊലീസ്‌ അറിയിച്ചു.