video
play-sharp-fill
ആലപ്പുഴയില്‍ ശിക്കാര വള്ളത്തിലെ ജീവനക്കാരന്‍ മരിച്ച നിലയില്‍; കഴുത്തും കൈ ഞരമ്പും മുറിഞ്ഞ നിലയിൽ

ആലപ്പുഴയില്‍ ശിക്കാര വള്ളത്തിലെ ജീവനക്കാരന്‍ മരിച്ച നിലയില്‍; കഴുത്തും കൈ ഞരമ്പും മുറിഞ്ഞ നിലയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ : ശിക്കാര വള്ളത്തിലെ ജീവനക്കാരനായ യുവാവ് കഴുത്തും കയ്യിലെ ഞരമ്പും മുറിഞ്ഞ് മരിച്ചു. ആലപ്പുഴ തിരുമല വാർഡ് പോഞ്ഞിക്കര സ്വദേശി ആരോമൽ (23) ആണ് മരിച്ചത്. കുപ്പപ്പുറം പ്രദേശത്താണ് സംഭവം.

ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ ആരോമലിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്ത് അറുത്ത നിലയിലും കൈ ഞരമ്ബ് മുറിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം.

കുപ്പപ്പുറം പ്രദേശത്താണ് സംഭവം. പൊലീസും അഗ്നിരക്ഷാ സേനയും എത്തി ആലപ്പുഴ ജനറല്‍‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.