play-sharp-fill
സില്‍വര്‍ ലൈന്‍ പദ്ധതി നടത്താനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ വിഫലശ്രമം അവസാനിപ്പിക്കുന്നതു വരെ ജനങ്ങള്‍ക്കൊപ്പം: വി.ഡി. സതീശന്‍

സില്‍വര്‍ ലൈന്‍ പദ്ധതി നടത്താനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ വിഫലശ്രമം അവസാനിപ്പിക്കുന്നതു വരെ ജനങ്ങള്‍ക്കൊപ്പം: വി.ഡി. സതീശന്‍

സ്വന്തം ലേഖകൻ

കോട്ടയം: ജനങ്ങളെ വെല്ലുവിളിച്ച്‌ ജനകീയ സമരങ്ങളെ അടിച്ചൊതുക്കി സില്‍വര്‍ ലൈന്‍ പദ്ധതി നടത്താനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ വിഫലശ്രമം അവസാനിപ്പിക്കുന്നതു വരെ പ്രധിരോധത്തിന്റെ മുന്‍ നിരയില്‍ യു.ഡി.എഫുണ്ടാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍.


സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡ നീക്കം ശബരിമല സ്‌ത്രി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയതു പോലെ പിന്‍വലിയേണ്ടിവരുമെന്നും സതീശന്‍ പറഞ്ഞു.
യു.ഡി.എഫ്‌. മധ്യ മേഖല നേതൃയോഗം കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫ്‌. കണ്‍വീനര്‍ എം.എം. ഹസന്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ. സജി മഞ്ഞക്കടമ്പില്‍, ജോസി സെബാസ്‌റ്റ്യന്‍, സലിം പി. മാത്യു, അസീസ്‌ ബഡായി, പി.എ. സലിം, ടോമി കല്ലാനി ഫിലിപ്പ്‌ ജോസഫ്‌, മുണ്ടക്കയം സോമന്‍, ഗ്രേസമ്മ മാത്യു, പി.ആര്‍. സോന, റഫീക്ക്‌ മണിമല, ഫീല്‍സണ്‍ മാത്യു, ഷംസുദീന്‍, എ. സുരേഷ്‌ കുമാര്‍, മോഹന്‍ കെ. നായര്‍, എം.ജെ. ജേക്കബ്‌, കെ.ടി. ജോസഫ്‌, പി.എം. സലിം,കെ.എ. പീറ്റര്‍ , ബാബു ജോസഫ്‌ , ജെയ്‌സണ്‍ ജേസഫ്‌, അബ്‌ദുള്‍ കരിം മുശ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മേയ്‌ 13,14,15,16 തീയതികളിലായി സില്‍ ലൈന്‍ വിരുദ്ധ പ്രചാരണ ജാഥ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.