play-sharp-fill
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സ്വന്തം ലേഖകൻ

വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു.


മരിച്ച രണ്ടാത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group