വാഹനം അനുവദിച്ച് ബോര്‍ഡ് ഉത്തരവിറക്കിയിട്ടില്ല; എം ജി സുരേഷ്‌കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരം; നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന് കെ എസ് ഇ ബി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഡെപ്യൂട്ടേഷനില്‍ പോയ സുരേഷിന് വാഹനം അനുവദിച്ച് ബോര്‍ഡ് ഉത്തരവിറക്കിയിട്ടില്ല. വാഹനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും ബോര്‍ഡില്‍ നല്‍കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസി. പ്രൈവറ്റ് സെക്രട്ടറി റാങ്കിലുള്ളയാള്‍ക്ക് വാഹനം അനുവദിക്കാറില്ലെന്നും സര്‍വീസ് റൂള്‍ പ്രകാരം കെ എസ് ഇ ബിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും കെ എസ് ഇ ബി വിശദീകരിച്ചു .
2019 മുതല്‍ ബോര്‍ഡ് വിജിലന്‍സ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുന്ന പരാതി ഫയലിലാണ്, രണ്ടു റിപ്പോര്‍ട്ടുകള്‍ക്കു ശേഷമാണ് നടപടിയെടുത്തത്. ചീഫ് വിജിലന്‍സ് ഓഫീസറുടെയും ഡയറക്ടര്‍ (ഫിനാന്‍സ്)ന്റെയും വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.