play-sharp-fill
കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്നു ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി; 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂരില്‍ വയറുവേദനയെ തുടര്‍ന്നു ചികിത്സ തേടിയ 16 വയസ്സുകാരി ഗര്‍ഭിണി; 14 വയസ്സുകാരനെതിരെ കേസ്

സ്വന്തം ലേഖകൻ

കണ്ണൂർ: എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്.


പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 വയസ്സുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്.

ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.