play-sharp-fill
ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞു;  ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളത്

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞു; ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളത്

സ്വന്തം ലേഖകൻ

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്.


നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ നാല് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബൈക്കുകളിലൊന്ന് അബ്ദുള്‍ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോണ്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്.

പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളതാണ്. ഫിറോസും ഉമ്മറുമാണ് ഈ ബൈക്കില്‍ സഞ്ചരിച്ചത്. വാഹനം വല്ലപ്പുഴ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അബ്ദുള്‍ ഖാദറാണ് ആക്ടീവ സ്‌കൂട്ടറിലുണ്ടായിരുന്നത്.