video
play-sharp-fill
യാത്രക്കാരെ വലച്ച്‌ കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക്;  നടപടിയെടുക്കാതെ പൊലീസ്

യാത്രക്കാരെ വലച്ച്‌ കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക്; നടപടിയെടുക്കാതെ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: യാത്രക്കാരെ വലച്ച്‌ കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.

ഇന്നലെ ഉച്ചയ്ക്ക് പുളിമൂട് ജംഗ്ഷന്‍, ടി.ബി റോഡ്, ബേക്കര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച കുരുക്ക് പുളിമൂട് ജംഗ്ഷന്‍ കഴിഞ്ഞും നീണ്ടു. മണിക്കൂറുകള്‍ എടുത്താണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോയത്.

ഇന്നലെ വൈകിട്ട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഇന്നോവ കാര്‍ ഏറെനേരമാണ് കുരുക്കില്‍പ്പെട്ടത്. പൊലീസ് വിവിധ ഭാഗങ്ങളിലുണ്ടായിരുന്നെങ്കിലും വാഹനം കടത്തിവിടാന്‍ കൂട്ടാക്കാതെ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.

അവധിക്കു ശേഷം കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. അനധികൃത പാര്‍ക്കിംഗും കുരുക്ക് രൂക്ഷമാക്കുകയാണ്.

ഇരുചക്രവാഹനങ്ങള്‍ ഇടയിലൂടെ കുത്തിക്കയറ്റി പോകുന്നത് കാല്‍നടയാത്രയും ദുഷ്ക്കരമാക്കുകയാണ്. മുന്‍പ് രാവിലെയും വൈകിട്ടും മാത്രമായിരുന്നു കുരുക്കെങ്കില്‍ ഇപ്പോള്‍ ഉച്ചസമയത്തും ഇറങ്ങാന്‍ സാധിക്കില്ല. ഇടറോഡുകളുടെ സ്ഥിതിയും സമാനമാണ്.