video
play-sharp-fill
കാഞ്ഞിരപ്പള്ളി ഇ​ട​ക്കു​ന്നം സ്വ​ദേ​ശി​യാ​യ മനീഷ സുരേന്ദ്രന് സ​ത്യ​ജി​ത് റേ ​പു​ര​സ്‌​കാ​രം

കാഞ്ഞിരപ്പള്ളി ഇ​ട​ക്കു​ന്നം സ്വ​ദേ​ശി​യാ​യ മനീഷ സുരേന്ദ്രന് സ​ത്യ​ജി​ത് റേ ​പു​ര​സ്‌​കാ​രം


സ്വന്തം ലേഖിക

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​ക്കു​ന്നം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​നിക്ക് സ​ത്യ​ജി​ത് റേ ​പു​ര​സ്‌​കാ​രം. ഇ​ട​ക്കു​ന്നം മേ​രി​മാ​താ സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിനി​യാ​യ മനീഷ സു​രേ​ന്ദ്ര​നാ​ണ് കു​ട്ടി​ക​ളു​ടെ ആ​ര്‍​ട്ടി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യ​ത്തി​നും പാ​ട്ടി​നും അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്. സ​ത്യ​ജി​ത് റേ ​ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ‘ഗ്രാ​മം’ എ​ന്ന ഹ്ര​സ്വചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​ര​വും മനീഷയ്ക്ക് ല​ഭി​ച്ചി​രു​ന്നു. അ​ഭി​ന​യ​ത്തി​ലും പാ​ട്ടി​ലും നൃ​ത്ത​ത്തി​ലും മി​ക​വു കാ​ട്ടി​യി​രു​ന്നു . സ​ഹോ​ദ​രി​മാ​രാ​യ മീ​നാ​ക്ഷി​യും മ​നീ​ഷ​യും ചേ​ര്‍​ന്ന് ലോ​ക്ഡൗ​ണ്‍ കാ​ല​ത്താണു ഗ്രാ​മം എ​ന്ന ഹ്ര​സ്വചി​ത്രം മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ച്‌ പു​റ​ത്തി​റ​ക്കി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​തി​ന് സ്വീ​കാ​ര്യത ല​ഭി​ച്ച​തോ​ടെ വീ​ണ്ടും ചി​ത്രം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. വീ​ടും പ​രി​സ​ര​വു​മാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍. മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി സ​ഹോ​ദ​ര​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് സം​വി​ധാ​ന​വും എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ച​ത്. കൊ​ച്ചു​കു​ട്ട​ന്‍, ഓ​ണം എ​ന്നീ ചി​ത്ര​ങ്ങ​ളും സാ​ഹോ​ദ​രി​മാ​ര്‍ ചേ​ര്‍​ന്നൊ​രു​ക്കി.

വ​ര്‍​ഷ​ങ്ങ​ളാ​യി നൃ​ത്ത​വും പാ​ട്ടും അ​ഭ്യ​സി​ക്കു​ന്ന ഇ​വ​ര്‍ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സം​ഗീ​ത-​നൃ​ത്ത അ​ര്‍​ച്ച​ന​യും ന​ട​ത്താ​റു​ണ്ട്. മാ​താ​പി​താ​ക്ക​ളാ​യ ഇ​ട​ക്കു​ന്നം വ​ലി​യ​പ​റ​മ്ബി​ല്‍ വി.​വി. സു​രേ​ന്ദ്ര​ന്‍, ബി​നു സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഇ​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.